Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഉന്നതവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കും; സര്‍ക്കാര്‍ നയം അറിയാത്തയാളല്ല ഗവര്‍ണര്‍- മുഖ്യമന്ത്രിയുടെ മറുപടി

by News Desk
December 12, 2021
in KERALA
0
ഉന്നതവിദ്യാഭ്യാസമേഖലയെ-ശാക്തീകരിക്കും;-സര്‍ക്കാര്‍-നയം-അറിയാത്തയാളല്ല-ഗവര്‍ണര്‍-മുഖ്യമന്ത്രിയുടെ-മറുപടി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂര് > സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നതവിദ്യാഭ്യാസ രംഗം എല്ലാം തികഞ്ഞതാണ് എന്ന അഭിപ്രായം സര്ക്കാരിനില്ല. കുറവ് തുറന്നുപറഞ്ഞ് തന്നെയാണ് എല്ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലക്ഷ്യം കൈവരിക്കാന് ഒട്ടേറെ മുന്നോട്ടുപോകേണ്ടതുണ്ട്. സര്ക്കാരിന്റെ ഈ നയം അറിയാത്ത ആളല്ല ഗവര്ണര്. നയപ്രഖ്യാപന പ്രസംഗത്തില് ഗവര്ണര് തന്നെ കേരളത്തിന്റെ ദൗര്ബല്യങ്ങള് പരിഹരിക്കുന്നതിനുള്ള കാര്യങ്ങള് നിയമസഭയില് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരില് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ വിമര്ശനങ്ങള്ക്ക് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നതവിദ്യാഭ്യാസ മേഖല ഇന്നുള്ളതില് നിന്ന് മുന്നോട്ടു പോകണമെന്നും കൂടുതല് ശാക്തീകരിക്കണമെന്നും എല്ഡിഎഫ് പ്രകടനപത്രികയില് പറഞ്ഞിട്ടുണ്ട്. ‘വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവര്ത്തനത്തിന് ഉന്നതവിദ്യാഭ്യാസ രംഗത്തെ കൂടുതല് ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവണം. അലകും പിടിയും മാറണം. പരമാവധി യുവജനങ്ങള്ക്ക് ഉന്നതവിദ്യാഭ്യാസവും എല്ലാവര്ക്കും ഡിജിറ്റല് സൗകര്യങ്ങളും ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപപ്പെടുത്തണം. സമ്പദ്ഘടനയുടെ സമസ്ത മേഖലകളിലും ആധുനിക ശാസ്ത്രവും നൂതന സാങ്കേതികവിദ്യകളും ഉള്ക്കൊള്ളാനാകും വിധം ആസൂത്രിതമായ ഇടപെടല് വേണം’.- ഇതാണ് പ്രകടനപത്രികയില് എല്ഡിഎഫ് പറഞ്ഞത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ദൗര്ബല്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളോട് പറഞ്ഞിട്ടുള്ളതാണ് എന്നര്ത്ഥം. സര്ക്കാരിന്റെ കര്മ്മപരിപാടിയില് ഇത് വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള 40 ഇന പരിപാടികള് അനുബന്ധമായി സര്ക്കാര് പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗത്തില് ബഹുമാനപ്പെട്ട ഗവര്ണ്ണര് തന്നെ ഈ രംഗത്തെ ദൗര്ബല്യങ്ങള് പരിഹരിക്കുന്നതിനുള്ള കാര്യങ്ങള് നിയമസഭയില് വ്യക്തമാക്കിയിട്ടുണ്ട്.

1. ആധുനിക വൈജ്ഞാനിക സമൂഹമായി കേരളത്തിന്റെ സുസ്ഥിര പരിവര്ത്തനം ഉറപ്പുവരുത്തുന്നതിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരവും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ദേശീയവും അന്തര്ദേശീയവുമായ നിലവാരത്തിലേക്കുയര്ത്തുന്നതാണ്.

2. സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഒരു സംസ്ഥാനതല അക്രഡിറ്റേഷന് സംവിധാനം വഴി ഉറപ്പുവരുത്തുന്നതാണ്.

3. ഉന്നത വിദ്യാഭ്യാസത്തിന്റെ വര്ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനായി സീറ്റുകളുടെ എണ്ണത്തിലും പുതിയ കോഴ്സുകളിലും ഗവേഷണ സൗകര്യങ്ങളിലും വര്ദ്ധനവ് ഉണ്ടാക്കുന്നതാണ്. ഈ സംരംഭത്തിന്റെ ഫലമായി 3 മുതല് 4 ലക്ഷം വരെ അധികം വിദ്യാര്ത്ഥികള്ക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിനുള്ള ഒരു അവസരം ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.

4. നമ്മുടെ കോളേജുകള് / സര്വ്വകലാശാലകള് എന്നിവയിലെ ബിരുദ ബിരുദാനന്തര വിദ്യാര്ത്ഥികള്ക്കായി വിവിധ മേഖലകളിലെ ലോകോത്തര വിശിഷ്ട പ്രൊഫസര്മാര് ഓണ്ലൈനായി ഒരു പാരസ്പര്യ പ്രഭാഷണ പരമ്പര ?എമിനെന്റ് സ്കോളേഴ്സ് ഓണ്ലൈന് പ്രോഗ്രാം (Eminent Schoiars Online Programme) നടപ്പിലാക്കി വരുന്നു.

5. സര്ക്കാര് 2020-21 കാലയളവില് ഡിജിറ്റല് സര്വ്വകലാശാലയും ശ്രീനാരായണഗുരു ഓപ്പണ് യൂണിവേഴ്സിറ്റിയും ആരംഭിച്ചിട്ടുള്ളതാണ്.

6. സര്വ്വകലാശാലാ വകുപ്പുകളും കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളായി ഉയര്ത്തുന്നതാണ്.

ഈ സര്ക്കാരിന്റെ പ്രഥമ ബജറ്റ് പ്രസംഗത്തിലും ഇത് സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാക്കുകയും കര്മ്മപദ്ധതികള് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് വിശദീകരിച്ചു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സര്ക്കാരിന് പൂര്ണ്ണ ബോധ്യമുണ്ട്. അതിനായി കേരളത്തിന് പുറത്ത് ഉള്പ്പെടെ പ്രവര്ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദഗ്ധര് അടങ്ങുന്ന മൂന്ന് സമിതികള് പ്രവര്ത്തിച്ചുവരികയാണ്. ഈ സമിതികളില് ചെന്നൈ ഐഐടി, ടാറ്റ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല് സയന്സസ് എന്നിവയിലെ വിദഗ്ധര് പങ്കാളികളാണ്. ഗവേഷണ രംഗത്ത് പ്രത്യേകിച്ച് ശാസ്ത്ര, സാങ്കേതിക, ഡിജിറ്റല് രംഗങ്ങളില് മുന്നോട്ടുപോകാന് ദീര്ഘവീക്ഷണത്തോടെയുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമാണ് ചാന്സിലര് തന്നെ ഉദ്ഘാടനം ചെയ്ത ഡിജിറ്റല് യൂണിവേഴ്സിറ്റി. കഴിഞ്ഞ ബജറ്റില് ശ്രീനാരായണ ഗുരു ഓപ്പണ് സര്വ്വകലാശാലയ്ക്ക് 10 കോടി രൂപ അധികമായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്താന് അനവധി കാര്യങ്ങള് സര്ക്കാര് ചെയ്യുന്നുണ്ട്. അതിന്റെ പരിണിതഫലമായി എന്ഐആര്എഫ് റാങ്കിംഗിലും നാക് അക്രഡിറ്റേഷനിലും കഴിഞ്ഞ രണ്ടു വര്ഷമായി കേരളത്തിലെ സര്വ്വകലാശാലകളുടെയും കോളേജുകളുടെയും നിലവാരം മെച്ചപ്പെട്ടു. 240 ല് 180 ആര്ട്സ് ആന്ഡ് സയന്സ് കോളേജുകള്ക്ക് നാക് അക്രഡിറ്റേഷന് കിട്ടിയിട്ടുണ്ട്. കേരള, എംജി, ക്യൂസാറ്റ്, കോഴിക്കോട് സര്വ്വകലാശാലകള്ക്ക് എന്ഐആര്എഫ് റാങ്കിംഗില് ആദ്യത്തെ 60 – റാങ്കുകള്ക്ക് ഉള്ളില് സ്ഥാനമുണ്ട്. സംസ്കൃത സര്വ്വകലാശാലക്ക് നാക് എ+ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് സവിശേഷമായ ഇടപെടലും ഇതോടൊപ്പം സംസ്ഥാന സര്ക്കാര് നടത്തിത്തുടങ്ങിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തിക്കൊണ്ട് ഗ്രേഡിംഗ് നല്കുന്നതിനായുള്ള സ്റ്റേറ്റ് അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് സെന്റര് (SAAC) പ്രവര്ത്തനമാരംഭിച്ചു. NIRF ന്റെ മാതൃകയില് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയില് അക്കാദമിക മികവിന്റെ അടിസ്ഥാനത്തില് റാങ്ക് ചെയ്യുന്ന കേരള ഇന്സ്റ്റിറ്റിയൂഷണല് റാങ്കിംഗ് ഫ്രെയിംവര്ക്ക് (Kerala Institutional Ranking Framework-KIRF) സംവിധാനം രൂപീകരിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു. അത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില് വിദ്യാര്ത്ഥികള്ക്ക് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനും സഹായകരമായിരിക്കും.

ലോകോത്തര മലയാളി ശാസ്ത്രജ്ഞനായ താണു പത്മനാഭന്റെ സ്മരണാര്ത്ഥം കേരള സര്വ്വകലാശാലയില് 88 കോടി രൂപ ചെലവിട്ട് അന്തര്ദേശീയ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചുകൊണ്ട് ലോകനിലവാരത്തില് കൂടുതല് മുന്നോട്ടുനയിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെയും മേഖല മെച്ചപ്പെടുത്തേണ്ടതും സംബന്ധിച്ച് ഗവര്ണ്ണറും സര്ക്കാരും പൊതുവില് ഒരേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പൊതു സമീപനത്തിന്റെ അടിസ്ഥാനത്തില് ഇക്കാര്യങ്ങള് പ്രയോഗത്തില് കൊണ്ടുവരുമ്പോള് ചില വ്യത്യസ്ത അഭിപ്രായങ്ങള് ഉണ്ടാവാം. വ്യത്യസ്ത അഭിപ്രായങ്ങള് ഉയര്ന്നുവരുമ്പോള് ചര്ച്ച ചെയ്ത് പൊതുവായ യോജിപ്പില് എത്തുകയാണ് ചെയ്യുക. ഗവര്ണര് പല കാര്യങ്ങളിലും കത്തുകളിലൂടെയും നേരിട്ടും പലപ്പോഴും ആശയവിനിമയം നടത്താറുണ്ട്. അത് ഭരണതലത്തില് സ്വാഭാവികമായും ഉണ്ടാകുന്ന കാര്യങ്ങളുമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചില പ്രശ്നങ്ങളെക്കുറിച്ച് ചാന്സലര് കൂടിയായി ഗവര്ണര് 2021 ഡിസംബര് 8 ന് അയച്ച ഒരു കത്തിലൂടെ ചില കാര്യങ്ങള് ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ സര്ക്കാര് അര്ഹിക്കുന്ന ഗൗരവത്തോടെ ഉള്ക്കൊള്ളുകയും അതേ ദിവസം തന്നെ കത്തില് ഉന്നയിച്ച കാര്യങ്ങള്ക്കുള്ള സര്ക്കാരിന്റെ കാഴ്ചപ്പാട് അറിയിക്കുകയും ചെയ്തു. മറുപടിക്കത്ത് സംസ്ഥാനത്തെ സിവില് സര്വ്വീസിലെ എറ്റവും ഉയര്ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയും സീനിയര് ഐഎഎസ് ഉദ്യോഗസ്ഥനായ ധനകാര്യവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയും ചാന്സലറെ നേരില് കണ്ട് നല്കി. തുടര്ന്ന് ചീഫ് സെക്രട്ടറി, ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാര് എന്നിവര്ക്കൊപ്പം ധനകാര്യ മന്ത്രി ചാന്സിലറെ സന്ദര്ശിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള് നേരില് കേള്ക്കുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സര്വ്വകലാശാലകളുടെ നേതൃത്വത്തില് വന്നത് വിദ്യാഭ്യാസ രംഗത്ത് പ്രാവീണ്യമുള്ളവരാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളുടെ ചരിത്രമെടുത്താല് വിവിധ എല്ഡിഎഫ് സര്ക്കാരുകളുടെ കാലത്ത് നിയമിക്കപ്പെട്ട വൈസ് ചാന്സിലര്മാര് ഈ മേഖലയെ നയിക്കാന് പ്രാപ്തമായിരുന്നു എന്ന് കാണാന് കഴിയും. യു.ആര് അനന്തമൂര്ത്തി, മൈക്കിള് തരകന്, രാജന് ഗുരുക്കള്, ഗംഗന് പ്രതാപ്, കെ.ടി ജയകൃഷ്ണന്, അന്വര് ജഹാന് സുബേരി, എന്.പി ഉണ്ണി, കെ എന് പണിക്കര് എന്നിവരെല്ലാം തന്നെ അവരുടെ മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

എന്നാല് 2 മണിക്കൂര് പോലും സര്വകലാശാല അധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലര് ഇന്ന് ഈ മേഖലയുടെ ഗുണമേന്മയെ പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത് വിരോധാഭാസമാണെന്ന് പ്രതിപക്ഷത്തിന്റെ വിമര്ശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഒരു സര്വ്വകലാശാലയുടെ വൈസ് ചാന്സിലറെ ആ പദവിക്ക് യോഗ്യനല്ലായെന്ന് കണ്ട് യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് അന്ന് ഗവര്ണ്ണറായിരുന്ന ഷീലാദീക്ഷിത് നീക്കം ചെയ്ത സംഭവം ആളുകള് മറന്നിട്ടില്ല. കേരള ചരിത്രത്തില് ആദ്യമായി സംഭവിച്ചതാണ് ഈ കത്ത് എന്ന് വ്യാകുലപ്പെടുന്നവര് തങ്ങള് നിയമിച്ച വിസിയെ അന്നത്തെ ഗവര്ണ്ണര് നീക്കം ചെയ്തത് മറന്നുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിവേഴ്സിറ്റിയിലൂടെ ചാന്സിലര് സ്ഥാനം സര്ക്കാര് മോഹിച്ചിട്ടില്ല. അത്തരത്തില് ഒരു നീക്കവും സര്ക്കാര് നടത്തിയിട്ടുമില്ല. ഗവര്ണര് തന്നെ ആസ്ഥാനത്ത് തുടരണം എന്നതാണ് സര്ക്കാര് ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിന്വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ഗവര്ണര് ഉന്നയിച്ച ഏതു വിഷയത്തിലും ചര്ച്ചയാകാം. അതിലൊന്നും സര്ക്കാരിന് പിടിവാശിയില്ല.

വൈസ് ചാന്സിലര്മാരെ നിയമിക്കുന്നത്, യുജിസി മാനദണ്ഡങ്ങള് പ്രകാരം സെര്ച്ച് – കം – സെലക്ഷന് കമ്മിറ്റികള് രൂപീകരിച്ചാണ്. ഇപ്പോള് സെര്ച്ച് കമ്മിറ്റിയില് സംസ്കൃത സര്വ്വകലാശാല ഉള്പ്പെടെയുള്ള വിസി തെരഞ്ഞെടുപ്പില് സര്ക്കാര്നോമിനിയായി കമ്മിറ്റിയില് വന്നിട്ടുള്ള ഒരു വ്യക്തി പ്രൊഫ. വി.കെ രാമചന്ദ്രനാണ്. അദ്ദേഹം നിലവില് സംസ്ഥാന ആസൂത്രണ ബോര്ഡ് ഉപാധ്യക്ഷനാണ്. സാമൂഹ്യശാസ്ത്ര മേഖലയില് വളരെയേറെ മികവ് പ്രകടിപ്പിച്ച അക്കാദമീഷ്യന് കൂടിയാണ്. ചെന്നൈയിലെ മദ്രാസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്, മുംബൈയിലെ ഇന്ദിരാഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് റിസേര്ച്ച്, ഇന്ത്യന് സ്റ്റാറ്റസ്റ്റിക്കല് ഇസ്റ്റിറ്റിയൂട്ടിന്റെ കല്ക്കത്താ, ബാംഗ്ലൂര് കേന്ദ്രങ്ങളിലെ വകുപ്പ് മേധാവി എന്നീ നിലകളില് പ്രവര്ത്തിച്ച വ്യക്തിയാണ് അദ്ദേഹം.

പ്രൊഫ. രാജന് ഗുരുക്കള് ഉന്നതവിദ്യാഭ്യാസ കൗണ്സിലിന്റെ വൈ. ചെയര്പേഴ്സണനും ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തില് ഫാക്കല്റ്റിയായിരുന്നയാളുമാണ്. ചരിത്ര ഗവേഷണത്തില് തനത് സംഭാവനകള് അദ്ദേഹം നല്കിയിട്ടുമുണ്ട്. ഇവര്ക്കു പുറമെ യുജിസിയുടെ നോമിനിയും സമിതികളില് ഉണ്ട്. ഇവരുടെയൊക്കെ നിയമനം വെറും കക്ഷിരാഷ്ട്രീയത്തിന് അടിസ്ഥാനപ്പെടുത്തിയാണെന്ന് പറയുന്നത് യുക്തിസഹമല്ല. വസ്തുതാവിരുദ്ധവുമാണ്.

ഇത്തരം സമിതികള് പരിശോധന നടത്തി നാമനിര്ദ്ദേശം ചെയ്യുന്ന വ്യക്തികളെയാണ് വൈസ് ചാന്സിലര് പദവിയിലേക്ക് പരിഗണിക്കുന്നത്. ഇതില് ചാന്സിലര്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള് രേഖപ്പെടുത്താന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ആണ് ഇതെല്ലാം തീരുമാനിക്കുന്നത് എന്ന രീതിയില് നടക്കുന്ന പ്രചരണം ശരിയല്ല.

കണ്ണൂര്, കാലടി വിസിമാരുടെ നിയമനം സംബന്ധിച്ച വിവാദത്തിനും മുഖ്യമന്ത്രി മറുപടി നല്കി. കാലടി സംസ്കൃത സര്വകലാശാലയില് വിസി നിയമനത്തിനായി സെര്ച്ച് കമ്മിറ്റി വന്നു. ആ കമ്മിറ്റി ഏകകണ്ഠമായി ഒരു പേര് കണ്ടെത്തി ചാന്സലറെ അറിയിച്ചു. അതിനിടയില് ഈ നിയമനത്തിന് ഒരു പാനല്വേണ്ടേ എന്നൊരു ചിന്തവന്നു. തുടര്ന്ന് പാനല് നല്കാന് സെര്ച്ച് കമ്മിറ്റി വീണ്ടും ആലോചിച്ചു. അതിന്റെ അടിസ്ഥാനത്തില് പാനല് രൂപീകരിക്കുന്ന നടപടികളിലേക്ക് നീങ്ങി. ഇതിനുശേഷം ഗവര്ണര് ഉന്നത വിദ്യാഭ്യാസമേഖലയിലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളോട് പാനല് വേണ്ട പേര് മതിയെന്ന് നിര്ദേശിച്ചതാാണ് താന് അറിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര് വിസിയുടെ നിയമനത്തിന് ചാന്സിലര് ഒപ്പിട്ട് ഉത്തരവായതാണ്. എജിയുടെ ഉപദേശവും കേട്ടശേഷമാണ് ചാന്സലര് തീരുമാനമെടുത്ത.് ഗവര്ണര് സമ്മര്ദത്തിന് വഴങ്ങിയല്ല ഒപ്പിട്ടത്. എന്നാല് ഒപ്പിട്ടശേഷം തള്ളിപ്പറയുന്നത് ശരിയല്ലെന്നും അതില് ചില ഇടപെടലുകള് ഉണ്ടായി എന്ന് വേണം കരുതാന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്കാനുള്ള സര്ക്കാരിന്റെ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാന് ചില കേന്ദ്രങ്ങള് ബോധപൂര്വ്വം ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഉത്തേജനം നല്കുന്ന പരസ്യ പ്രസ്താവനകള് ചാന്സിലറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. അത് അദ്ദേഹം മനസ്സിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഒട്ടും മുന്നോട്ടു പോകാന് പാടില്ല എന്ന് ചിന്തിക്കുന്നവര്ക്ക് ഊര്ജ്ജം പകരുന്ന നിലപാട് അദ്ദേഹത്തെപ്പോലെ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന് പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാന്സിലര് അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്ക്കാര് ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. സര്ക്കാരിന്റെ അഭിപ്രായങ്ങള് ചാന്സിലറെ അറിയിക്കുക എന്നത് ഭരണതലത്തില് നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ചാന്സിലര് തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവര്ണ്ണര്ക്ക് ഉണ്ട് താനും. ഏതെങ്കിലും കോണില് നിന്നും വിമര്ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങള് എടുക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തം സര്ക്കാരിനല്ല.

മാധ്യമങ്ങളില് വന്ന ഒരു വാര്ത്ത റെസിഡന്റ് എന്ന വിമര്ശനം ഗവര്ണര് ഇഷ്ടപ്പെടുന്നില്ലായെന്നതാണ്. കേന്ദ്ര സര്ക്കാര് പാസാക്കിയ പൗരത്വനിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ഉയര്ന്ന ഘട്ടത്തില് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സര്ക്കാരിന് അയച്ചുകൊടുത്തു. ഇതിനെ ഗവര്ണര് പരസ്യമായി ചോദ്യം ചെയ്യുകയും വിമര്ശിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ പരിമിതിമായ അധികാരമുള്ള നിയമനിര്മ്മാണ സഭയ്ക്ക് മേല് ബ്രിട്ടീഷ് അധികാരികള്ക്കുള്ള പ്രത്യേക അവകാശങ്ങള് സ്വതന്ത്ര ഇന്ത്യയില് ഇല്ലായെന്ന് പറയുക മാത്രമേ ആ സമയത്ത് ചെയ്തിട്ടുള്ളൂ. അത് ഒരു രാഷ്ട്രീയ വിമര്ശനത്തിനുള്ള രാഷ്ട്രീയ മറുപടിയാണ്. ഗവര്ണര്ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്ശമേ അല്ല. തുടര്ന്ന് ഊഷ്മളമായ ബന്ധത്തിലാണ് സര്ക്കാരും ഗവര്ണ്ണറും നീങ്ങിയിട്ടുള്ളത്.

എല്ഡിഎഫിന്റെ ഇപ്പോഴത്തെ സര്ക്കാരോ നേരത്തെ ഇടതുപക്ഷം നയിച്ച സര്ക്കാരുകളോ അനധികൃതമായി സര്വകലാശാലകളുടെ പ്രവര്ത്തനത്തില് ഇടപെടാനോ ശ്രമിച്ചിട്ടില്ല. സര്വകലാശാലകളെ അക്കാദമിക് രംഗത്ത് മികവുറ്റ രീതിയില് നയിക്കാന് നിയുക്തരാകുന്നവരാണ് വൈസ് ചാന്സിലര്മാര്. അവരെ സ്വതന്ത്രവും നീതിപൂര്വ്വകവുമായി ആ ഉത്തരവാദിത്തം നിര്വഹിക്കാന് അനുവദിക്കുക എന്നതാണ് സര്ക്കാരിന്റെ നിലപാട്. അതില് വെള്ളം ചേര്ക്കാന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Previous Post

പിജി ഡോക്‌ടർമാരുടെ സമരം ധാർമ്മികതയ്‌ക്ക്‌ നിരക്കാത്തത്: ഡിവൈഎഫ്ഐ

Next Post

കോഴിക്കോട് ഗോഡൗണിൽ തീപിടിത്തം; ഒരു കോടി രൂപയുടെ നഷ്‌ടം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോഴിക്കോട്-ഗോഡൗണിൽ-തീപിടിത്തം;-ഒരു-കോടി-രൂപയുടെ-നഷ്‌ടം

കോഴിക്കോട് ഗോഡൗണിൽ തീപിടിത്തം; ഒരു കോടി രൂപയുടെ നഷ്‌ടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.