ദുബായ് > ദുബായിയിൽ നിന്നും നഷ്ടപ്പെട്ട അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഉപയോഗിച്ച ആഡംബര വാച്ച് അസമിൽ നിന്ന് കണ്ടെടുത്തു. ഏകദേശം 20 ലക്ഷം രൂപ വിലയുള്ള ഹെറിറ്റേജ് ഹ്യൂബ്ലോട്ട് വാച്ച് ദുബായിയിൽ നിന്നും കാണാതായതാണ്.
ദുബായിൽ ജോലി ചെയ്തിരുന്ന ഒരു അസം സ്വദേശിയിൽ നിന്നാണ് വാച്ച് കണ്ടെടുത്തത്. ദുബായ് പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ അസം പോലീസ് ഈ വാച്ച് കണ്ടെടുത്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ശനിയാഴ്ച ട്വീറ്റ് ചെയ്തത്.
അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി അസം പോലീസ് ദുബായ് പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ അന്തരിച്ച ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ ഹെറിറ്റേജ് ഹബ്ലോട്ട് വാച്ച് വീണ്ടെടുക്കുകയും വസീദ് ഹുസൈനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ബിശ്വ ട്വീറ്റ് ചെയ്തു.
മറഡോണയുടെ ഈ വാച്ച് ദുബായിൽ അദ്ദേഹത്തിന്റെ മറ്റ് സാധനങ്ങൾക്കൊപ്പം സേഫിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.















