തിരുവനന്തപുരം > സപ്ലൈകോ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി ജി ആർ അനിൽ. സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. വില വർധനയിൽ സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്. 13 സബ്സിഡി സാധനങ്ങൾ 50 ശതമാനം വിലക്കുറവിലാണ് നൽകുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
35 ഇനം അവശ്യ ഇനങ്ങളാണ് പൊതു വിപണിയെക്കാൾ വിലക്കുറവിൽ സപ്ലൈകോ നൽകുന്നത്. 35 ൽ 13 സാധനങ്ങൾക്ക് ഒരു രൂപ പോലും വർധിപ്പിച്ചിട്ടില്ലെന്നും ചില ഉൽപന്നങ്ങൾക്ക് വില വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിൽ സർക്കാർ ഇടപെട്ട് കുറവ് വരുത്തി. വൻപയർ 98 ൽ നിന്ന് 94 ആക്കി. മുളക് 134 ൽ നിന്ന് 126 ആക്കി. നാളെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. വെളിച്ചെണ്ണ, പച്ചരി, ചെറുപയർ, ഉഴുന്ന് എന്നിവയ്ക്ക് വിലവർധന വരുത്തിയിട്ടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.