കോഴിക്കോട് > എഴുത്തുകാരൻ കണ്ണന് കരിങ്ങാട് (66) അന്തരിച്ചു. കുറ്റ്യാടിക്കടുത്ത് ചങ്ങരംകുളത്തായിരുന്നു താമസം. പൂര്‍വ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവലുകൾ എഴുതി. മഹാഭാരതത്തിലെ മൗനത്തെ അടിസ്ഥാനമാക്കി എഴുതിയ പ്രതിലോകത്തിന് പൂര്‍ണ്ണാ പുരസ്കാരം ലഭിച്ചു.
തിരമാലകളില്‍നിന്നും വൈദ്യുതി, കാട്ടാനകളെ വിരട്ടാനുള്ള യന്ത്രം, ഭൂമികുലുക്കം മുന്‍കൂട്ടി അറിയാനുള്ള യന്ത്രം തുടങ്ങിയവ സ്വന്തമായി നിർമിച്ചിട്ടുണ്ട്. സിപിഐ എം കരിങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി, മക്കൾ: ജിനീഷ്, ജിഷ. മരുമകന്: മനോജന് (കൈവേലി).