ആലപ്പുഴ> ആലപ്പുഴ ഡിസിസി ഓഫീസില് സംഘര്ഷം. കോണ്ഗ്രസ് നേതാവ് പ്രതാപ വര്മ തമ്പാന് രമേശ് ചെന്നിത്തലയെ അപമാനിച്ചതായി പരാതി ഉയര്ന്നു. പുനഃസംഘടനാ പ്രവര്ത്തനത്തിന് മുന്നോടിയായാണ് ജില്ലയുടെ ചുമതലയുള്ള തമ്പാന് എത്തിയത്. യോഗത്തില് തമ്പാനെ തടഞ്ഞുവെച്ച് മാപ്പ് പറയിച്ചു. തമ്പാനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ പി സി സിക്കു പരാതിയും നല്കി.
ഇന്നലെയാണ് തമ്പാന് ആലപ്പുഴ ഡിസിസിയില് എത്തിയത്. ഉപതെരഞ്ഞെടുപ്പില് ഫണ്ട് ശേഖരിക്കേണ്ടത് ഡി സി സിയാണന്നും അതിന് കഴിയാത്തത് ഡി സി സി പ്രസിഡന്റിന്റെ കഴിവ് കേടാണെന്നും പ്രതാപ വര്മ തമ്പാന് പറഞ്ഞു.
ഏതെങ്കിലും നേതാവ് കരഞ്ഞു കാണിക്കുമ്പോള് സ്ഥാനമൊഴിഞ്ഞു കൊടുക്കുന്നവര്, സ്ഥാനങ്ങള് നേടിയെടുക്കാനുള്ള കഴിവുള്ളവര് കൂടിയായിരിക്കണം.തനിക്ക് സീറ്റ് തന്നത് പാര്ട്ടിയായിരുന്നില്ല.എസ് എന് ഡി പി നല്കിയ ലിസ്റ്റിലെ ഒന്നാം പേരുകാരനായതിനാലാണ് തനിക്ക് സീറ്റ് കിട്ടിയത്.
രമേശ് ചെന്നിത്തലയ്ക്ക് സ്ഥാനമാനങ്ങള് കിട്ടുന്നത് എന്എസ്എസിന്റെ കെയറോഫിലാണന്നും പ്രതാപ വര്മ തമ്പാന് പറഞ്ഞു.