മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്നാണ് വാളയാറിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങുക. തുടർന്ന് പുത്തൂരിലെ സ്കൂളിൽ പൊതുദർശനം ഉണ്ടാകും. സംസ്കാരത്തിന് മുന്നോടിയായി 70 സൈനികർ പ്രദീപിന്റെ വീട്ടിലെത്തും. അസുഖബാധിതനായ പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണവിവരം അറിയിച്ചിട്ടില്ല.
Also Read :
അപകടത്തിൽ പ്രദീപും കൊല്ലപ്പെട്ടെന്ന വാർത്ത അറിഞ്ഞത് മുതൽ വീട്ടിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. കുറച്ച് നാള് മുമ്പ് മകന്റെ പിറന്നാൾ ആഘോഷത്തിനും, അച്ഛന്റെ ചികിത്സാ ആവശ്യത്തിനുമായി നാട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് മടങ്ങി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമായിരുന്നു അപകടം.
2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ് പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.
Also Read :
2018ൽ കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി പ്രദീപ് സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്തിരുന്നു. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച ഈ ദൗത്യ സംഘം ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടിയിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും പ്രദീപ് പങ്കെടുത്തിരുന്നു.