“മുസ്ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ എം എസിനും രണ്ടാമത്തെതിന്‍റെ ഉത്തരം സഖാവ് നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്‍റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്.
ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്… ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്…” പി എം എ സലാം ഫേസ്ബുക്കിൽ കുറിച്ചു.
Also Read :
വഖഫ് നിയമനവിവാദത്തിൽ പ്രതിഷേധം സംഘടിപ്പിച്ച മുസ്ലിം ലീഗിനെ കടുത്ത ഭാഷയിലായിരുന്നു മുഖ്യമന്ത്രി ഇന്നലെ വിമർശിച്ചത്. മുസ്‍ലിംലീഗ് മതസംഘടനയാണോ അതോ രാഷ്ട്രീയ സംഘടനയാണോയെന്ന് വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് ജനറൽ സെക്രട്ടറിയുടെ മറുപടി.
Also Read :
മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോയെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. മുസ്ലിങ്ങളുടെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കും. ലീഗിന്‍റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി ലീഗിനെ വെല്ലുവിളിച്ചിരുന്നു. സമരവുമായി മുന്നോട്ട് പോകാനാണെങ്കില്‍ അത് തുടരാമെന്നും എന്നാല്‍ മുസ്ലിം മത മേലധ്യക്ഷന്മാര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ലീഗ് നേതൃത്വം മറുപടിയുമായെത്തിയത്.