കോഴിക്കോട്> ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായിക്കെതിരെ പൊലീസില്‍ പരാതി.വഖഫ് സംരക്ഷണ റാലിക്കിടെ കോഴിക്കോട് വച്ച് വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെയാണ് പരാതി.പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
സി പിഐ എം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറി കെ പി ജഹ്ഫറാണ് പരാതി നല്‍കിയത്.പ്രസംഗം വര്‍ഗീയ വേര്‍തിരിവും മാനഹാനിയുമുണ്ടാക്കുന്നെന്ന് കെപി ജഹ്ഫര്‍ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന റാലിയുടെ പ്രസംഗത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെ അബ്ദുറഹ്മാന് കല്ലായി അധിക്ഷേപിച്ചു. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാന്റെ അധിക്ഷേപം. ഇത് പറയാനുള്ള ചങ്കൂറ്റം ലീഗുകാര്‍ കാണിക്കണമെന്നും അബ്ദുറഹ്മാന് പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ പ്രസംഗം.
‘ഡിവൈഎഫ്ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ? ഇത് വിവാഹമാണോ ? വ്യഭിചാരമാണ്. അത് പറയാന്‍ ചങ്കൂറ്റം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള് പ്രകടിപ്പിക്കണമെന്നും അബ്ദുറഹ്മാന് പ്രസംഗത്തില്‍ പറഞ്ഞു.