കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മജദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരേ നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദപ്രകടനവുമായി ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തിൽ സൂചിപ്പിക്കാൻ ഉദ്ദേശിച്ചതെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചിരുന്നില്ലെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന പരാമർശമാണ് വിവാദമായത്. വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപകരമായ പരാമർശം. ആത്മീയതയാണ് മുസ്ലീം സമുദായത്തന്റെ അടിസ്ഥാന പ്രമാണമെന്നും മുസ്ലീം മതരീതികൾ മാത്രം ജീവിതത്തിൽ പുലർത്തുന്നവരാണ് യഥാർഥ മുസ്ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയാണ് റിയാസിനും ഭാര്യയ്ക്കും നേരെയുള്ള ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശങ്ങൾ. ഇസ്ലാമിക രീതിയിൽ ജീവിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അബ്ദുറഹ്മാൻ കല്ലായി ആരോപിച്ചു.
അബ്ദുറഹ്മാൻ കല്ലായിയുടെ വിവാദ പരാമർശം
മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ, ഇതു വിവാഹമാണോ? വ്യഭിചാരമാണ്. ഇതുപറയാൻ തന്റേടവും ചങ്കൂറ്റവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം
Content Highlights: abdurahman kallayi apologizes on hate speech against minister riyas and wife veena