പേരാമ്പ്ര> മുളിയങ്ങലിൽ അമ്മയും രണ്ടു പെൺമക്കളും തീ കൊളുത്തി മരിച്ചു.നടുക്കണ്ടി മീത്തൽ പ്രിയ (35), മക്കളായ പുണ്യതീർത്ഥ (13), നിവേദിത (നാല്) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
കിടപ്പുമുറിയിൽ രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം അമ്മയും സ്വയം തീവെക്കുകയായിരുന്നു. ഭർതൃമാതാവിന്റെ അലമുറ കേട്ടെത്തിയ അയൽവാസികൾ വാതിൽ ചവുട്ടിപ്പൊളിച്ച് അകത്ത് കയറി മൂവരേയും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രിയയുടെ ഭർത്താവ് ചിപ്സ് നിർമാണ തൊഴിലാളിയായ പ്രകാശൻ എട്ടു മാസം മുമ്പ് പാലേരിയിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഭർത്താവിന്റെ വിയോഗത്തിലുള്ള മനോ ദു:ഖവും വീട് നിർമാണത്തിന് ബാങ്കിൽ നിന്നെടുത്ത 5.5ലക്ഷം രൂപയുടെ ബാധ്യതയുമാണ് കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. പേരാമ്പ്ര പൊലീസും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.