കൊച്ചി > കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് നടപ്പാക്കുന്ന വികസനകുതിപ്പിന് ബാലറ്റിലൂടെ അം?ഗീകാരം നല്കി വോട്ടര്‍മാര്‍. ?ഗാന്ധിന?ഗര്‍ 63-ാം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദുശിവന് 687 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മിന്നും ജയം നേടി. യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ബിന്ദുശിവന് വെല്ലുവിളിയായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കെ കെ ശിവന് 115 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത് ആറിരട്ടിയാക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കെ കെ ശിവന്റെ ഭാര്യയുമായ ബിന്ദു ശിവന് കഴിഞ്ഞു.
ആകെ പോള്‍ ചെയ്ത 5511 വോട്ടില്‍ 2950 വോട്ടും എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പി ഡി മാര്ട്ടിന് 2263 വോട്ടും ബിജെപി സ്ഥാനാര്‍ഥി പി ജി മനോജ് കുമാറിന് 195 വോട്ടും ലഭിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 397 വോട്ട് നേടിയ ബിജെപിക്ക് ഇക്കുറി മണ്ഡലം ഭാരവാഹി മല്‍സരിച്ചിട്ടും 202 വോട്ട് കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 1771 വോട്ട് നേടിയ പി ഡി മാര്ട്ടിന് ഇക്കുറി 492 വോട്ട് അധികം ലഭിച്ചിട്ടുണ്ട്. ബിജെപിയുടെ വോട്ട് കുറഞ്ഞതോടെ യുഡിഎഫ് വോട്ട് കൂടിയത് ബിജെപിയും കോണ്‍?ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടത്തിയത് വ്യക്തമാക്കുന്നു.
ആകെയുള്ള അഞ്ച് ബൂത്തില്‍ നാലിലും എല്‍ഡിഎഫിനായിരുന്നു ലീഡ്. അഞ്ചാം ബൂത്തില്‍ യുഡിഎഫിന് ചെറിയ മേല്‍ക്കൈ ലഭിച്ചു. നഗരസഭയില്‍ മേയര്‍ അഡ്വ. എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് വിജയമെന്ന് ബിന്ദു ശിവന് പ്രതികരിച്ചു. വിജയം അകാലത്തില്‍ വിടപറഞ്ഞ കൗണ്‍സിലര്‍ കൂടിയായ പ്രിയതമന് ശിവന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ബിന്ദുശിവന് പ്രതികരിച്ചു.
എല്‍ഡിഎഫ് ഭരണസമിതിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് ഗാന്ധിനഗറില്‍ പ്രതിഫലിച്ചത്. യുഡിഎഫിന്റെ അഴിമതിയില്‍ മുങ്ങി, വികസനമുരടിപ്പിന് പേരുകേട്ട കൊച്ചി കോര്‍പ്പറേഷനെ പുതുവഴിയിലേയ്ക്ക് നയിക്കുവാന്‍ എല്‍ഡിഎഫ് ഭരണസമിതിക്കായി. പത്ത് രൂപയ്ക്ക് ഊണ് നല്കുന്ന ജനകീയ ഹോട്ടല്‍ പദ്ധതിയും ഭവനരഹിതര്‍ക്ക് വീടും വെള്ളക്കെട്ട് നിര്‍മാര്‍ജനവുമെല്ലാം എല്‍ഡിഎഫിന്റെ നേട്ടങ്ങളാണ്. ഗാന്ധിനഗര്‍ നിലനിര്‍ത്തിയതോടെ കൊച്ചി കോര്‍പ്പറേഷിനില്‍ എല്‍ഡിഎഫിന് 37 സീറ്റായി. യുഡിഎഫിന് 32 സീറ്റും ബിജെപിക്ക് നാലുസീറ്റുമാണുള്ളത്.