കോഴിക്കോട്> ഉണ്ണികുളം പഞ്ചായത്തിൽ 15ാം വാർഡ് വളളിയോത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ ഒ എം ശശീന്ദ്രൻ വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം
മുസ്ലിം ലീഗ് സ്ഥാനാർഥി ഇ ഗംഗധാരന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.കെ വി പുഷ്പരാജനായിരുന്നു എൽഡിഎഫ് സ്ഥാനാര്ഥി. എൻഡിഎയുടെ എം സി കരുണാകരനും മത്സരിച്ചു.
453 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് കഴിഞ്ഞതവണ കിട്ടിയത് . പഞ്ചായത്തിലെ 23 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 10 വീതവും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം കിട്ടിയത്.















