തൃശ്ശൂർ > ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ടിടത്ത് യുഡിഎഫിന് ജയം. കടപ്പുറം പഞ്ചായത്ത് 16 ാം വാർഡിലും, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചാലാംപാട് ഡിവിഷനിലുമാണ് യുഡിഎഫ് വിജയിച്ചത്. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് ഡിവിഷനിൽ എൽഡിഎഫ് വിജയിച്ചു.
കടപ്പുറം 16 -ാം വാർഡിൽ യുഡിഎഫിലെ സുനിത പ്രസാദ് ആണ് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് വാർഡായിരുന്നു ഇത്. സുനിത പ്രസാദ് 539 വോട്ട്, എല്ഡിഎഫ് – രജിത രവീന്ദ്രന് – 455 വോട്ട്, എസ്ഡിപിഐ – ബാലന് ടി കെ – 34 വോട്ട്, ബിജെപി – ലജീഷ് ഒ ആര്-21. രാജിതയുടെ അച്ഛന് എല്ഡി എഫ് അംഗം ടി കെ രവീന്ദ്രന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. ഒ ആർ ലജിഷ് ആയിരുന്നു ബിജെപി സ്ഥാനാർഥി.
മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് പത്താം വാര്ഡില് എൽഡിഎഫ് സ്ഥാനാര്ത്ഥിക്ക് വിജയം. എൽഡിഎഫ് സ്ഥാനാര്ത്ഥി നൗഷാദ് കറുകപ്പാടത്ത് 1953 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കൂടി. യുഡിഎഫിലെ പി കെ ചന്ദ്രബാബുവിനെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില് എല്ഡിഎഫിലെ ഷായി അയ്യാരിൽ ആയിരുന്നു വിജയി.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചാലാംപാട് ഡിവിഷൻ യുഡിഎഫ് നിലനിർത്തി. യുഡിഎഫ് – മിനി ജോസ് ചാക്കോള – വോട്ട് 407, എല്ഡിഎഫ് – അഖിരാജ് കൂനംമാവ് – വോട്ട് 336. യുഡിഎഫ് സ്ഥാനാർഥി ജോസ് ചാക്കോള മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ജോസ് ചാക്കൊലയുടെ മകളാണ് മിനി. ബിജെപി സ്ഥാനാർഥിയായി ജോർജ്ജ് ആളൂക്കാരന് മത്സരിച്ചു. യുഡിഎഫ് വിജയത്തോടെ മുനിസിപ്പാലിറ്റിയില് നിലവിലെ കക്ഷി നില തുടരും. മൊത്തം 41 സീറ്റ്: യുഡിഎഫിന് 17, എൽഡിഎഫിന് 16, ബിജെപി 8.















