ഇടുക്കി. സംസ്ഥാനത്ത് 32 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒറ്റ വാർഡിൽ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വടക്കേ ഇഡലിപ്പാറക്കുടിയിൽ സിപിഎം സിറ്റിങ് വാർഡ് ബിജെപി പിടിച്ചെടുത്തത് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 2020ൽ സിപിഎമ്മിന്റെ ഉത്തമ്മാൾ ചിന്നസ്വാമി വിജയിച്ച വാർഡിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചിന്താമണിക്ക് 39 വോട്ടുകൾ കിട്ടിയപ്പോൾ സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിന് 38 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ ചന്ദ്രയ്ക്ക് 15 വോട്ടുകളാണ് ലഭിച്ചത്.
13 വാർഡുകളുള്ള പഞ്ചായത്തിൽ യുഡിഎഫ് ആറ്, ബിജെപി നാല്, എൽ.ഡിഎഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎം സിറ്റിങ് വാർഡ് ബിജെപി പിടിച്ചെടുത്തതോടെ കക്ഷിനില കോൺഗ്രസ് ആറ്, സിപിഎം സിപിഐ ഒന്ന് വീതം, ബിജെപി അഞ്ച് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.
Content Highlights: Bjp captures ldf sitting seat in idamalakkudy to win party`syon seat in lsgd bypolls