പട്ടാമ്പി> പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ (കര്‍ക്കിടകചാല്‍ ) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ കെ അശോകന് വിജയിച്ചു. കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥി ടി കെ നാരായണന്, ബിജെപി സ്ഥാനാര്‍ത്ഥി സി കെ ശംഖു രാജ് എന്നിവരെയാണ് തോല്‍പ്പിച്ചത്.
ഓങ്ങല്ലൂര്പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ എം അംഗവുമായിരുന്ന പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. 59 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആയിരുന്നു പി ഉണ്ണികൃഷ്ണന് വിജയിച്ചത്. എല്‍ ഡി എഫ് നേതൃത്വം നല്കുന്ന ഓങ്ങല്ലൂർ പഞ്ചായത്ത് ഭരണസമിതിയിൽ ആകെവാർഡ് 22 അംഗങ്ങളാണ് ഉള്ളത്.
സിപിഐ എം – 9 ( ഒരു അംഗം മരിച്ചു.), സിപിഐ – 1, കോണ്‍ഗ്രസ്സ് – 5, എസ്ഡിപിഐ – 3, മുസ്ലീം ലീഗ് – 3, ബിജെപി- 1 എന്നിങ്ങനെയാണ് കക്ഷിനില.
വിജയിച്ച അശോകന് സിപിഐ എം വിടാനാംകുറുശ്ശി ലോക്കല്‍ കമ്മിറ്റി അംഗമാണ്.