തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിടുന്ന തമിഴ്നാട് സർക്കാരിന്റെ നടപടിയ്ക്കെതിരെ കേരളം.
മുന്നറിയിപ്പില്ലാതെ, തമിഴ്നാട് തുടർച്ചയായി വെള്ളം തുറന്നുവിടുന്ന നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകും. മൂല്ലപ്പെരിയാർ കേസ് നടത്തിപ്പിൽ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
ജലനിരപ്പ് ഉയർന്നതിനു പിന്നാലെ തിങ്കളാഴ്ച രാത്രി മുല്ലപ്പെരിയാറിലെ ഒൻപതു ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇതിനേ തുടർന്ന് വള്ളക്കടവ്, വണ്ടിപ്പെരിയാർ മേഖലകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
Content Highlights: Mullaperiyar issue: Kerala gears up to move Supreme Court against Tamil Nadu