Also Read:
തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണ സംഭവങ്ങളും സര്‍ക്കുലര്‍ ഇറക്കാന്‍ കാരണമായി. സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. എട്ട് മണിക്കൂര്‍ ജോലി സമ്പ്രദായം നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നിട്ട് വര്‍ഷങ്ങളായെങ്കിലും ശരാശരി ജോലി സമയം 12 മണിക്കൂറില്‍ അധികമാണ്. കേരളത്തിലെ 482 പോലീസ് സ്റ്റേഷനുകളിലായി സ്റ്റേഷന് ഹൗസ് ഓഫിസര്‍ മുതല്‍ സിപിഒ വരെ 21428 പേരാണ് ജോലി ചെയ്യുന്നത്.
ഒരു പോലീസ് സ്റ്റേഷനിലെ ശരാശരി പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 45 ആണ്. 19 പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള തിരുവനന്തപുരം റൂറലിലെ അയിരൂര്‍ സ്റ്റേഷന് മുതല്‍ 166 പോലീസുകാരുള്ള കൊച്ചി സിറ്റിയിലെ സെന്‍ട്രല്‍ സ്റ്റേഷന് വരെ പട്ടികയിലുണ്ട്.
സംസ്ഥാനത്തെ പകുതിയിലേറെ സ്റ്റേഷനുകളിലും പോലീസുകാര്‍ 35 ല്‍ താഴെയാണ്. 59 പോലീസുകാരുള്ള ഒരു സ്റ്റേഷനിലെ കണക്കെടുത്താല്‍ എല്ലാവരും കൂടി ശരാശരി 23 മണിക്കൂറാണ് ദിവസവും ജോലി ചെയ്യുന്നത്. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 8395 മണിക്കൂറാണ്. 30 വര്‍ഷത്തെ സര്‍വീസില്‍ 251850 മണിക്കൂര്‍ പോലീസുകാര്‍ ജോലി ചെയ്യണം.
Also Read:
അതേസമയം, മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശരാശരി പ്രവൃത്തി സമയം ഏഴ് മണിക്കൂറാണ്. ഒരു വര്‍ഷം 1841 മണിക്കൂര്‍ ജോലി ചെയ്യണം. 30 വര്‍ഷത്തെ സര്‍വീസിനിടെ 55230 മണിക്കൂര്‍ ജോലി ചെയ്യണം. പോലീസുകാരുടെ ശമ്പള സ്കെയിലും മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് കുറവാണ്.