Also Read :
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ പ്രതീക്ഷയെന്ന് സമസ്ത അറിയിച്ചു. തീരുമാനം മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കള്‍. വിശാലമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത പറഞ്ഞു. സമസ്ത ജനറൽ സെക്രെട്ടറി ആലിക്കുട്ടി മുസ്ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Also Read :
വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. അതേസമയം, തീരുമാനം റദ്ദാക്കുമെന്ന് അറിയിച്ചിട്ടില്ല. പിഎസ്സിക്ക് വിട്ട നടപടി പുനപരിശോധിക്കണമെന്ന് നേതാക്കള്‍ വ്യക്തമാക്കി. നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടെന്ന് ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ട് തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read :
അതേസമയം, സമരവുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ലെന്ന് കെടിഎ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നിയമം പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.