Also Read :
141.25 ഘനയടി വെള്ളമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. ചെറുതോണി ഡാമിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
അതേ സമയം മുന്നറിയിപ്പ് ഇല്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്നാട് തുറന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ ശക്തമായ ഭാഷയിൽ പ്രതിഷേധവുമായി രംഗത്തുവന്നു. മുന്നറിയിപ്പില്ലാതെ ഒമ്പത് ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. പിന്നീട്, ഇതിന്റെ അളവ് കുറച്ചിട്ടുണ്ട്.
Also Read :
വലിയ അളവില്‍ ജലമൊഴുക്കിയതോടെ കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. രാത്രി വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥൻക്ക് നേരെയും പ്രതിഷേധം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
Also Read :
ഞായറാഴ്ച രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തമിഴ്നാട് തുറന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ചയും അണക്കെട്ട് തുറന്ന് വിട്ടിരിക്കുന്നത്.
രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ ഡാം തുറക്കരുതെന്നും പകൽ സമയത്ത് മാത്രമേ ഷട്ടർ ഉയർത്താവൂ എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ നിര്‍ദ്ദേശത്തെ മാനിക്കാതെയാണ് ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിൽ നിന്നും ഇത്തരത്തിൽ ഒരു നടപടിയുണ്ടായിരിക്കുന്നത്.