ലണ്ടൻ
ആഴ്ചകൾക്കകം ബ്രിട്ടനിൽ ഏറ്റവും വ്യാപകമായ കോവിഡ് വകഭേദമായി ഒമിക്രോൺ മാറുമെന്ന് വിദഗ്ധർ. ദക്ഷിണാഫ്രിക്കയിൽ സംഭവിച്ചതുപേലെ ഒമിക്രോൺ ബാധ കുതിച്ചുയരുകയും ഡെൽറ്റയെ മറികടക്കുകയും ചെയ്യുമെന്നാണ് ഈസ്റ്റ് ആംഗ്ലിയ സർവകലാശാല പ്രൊഫസറും പൊതുജനാരോഗ്യ വിദഗ്ധനുമായ പോൾ ഹണ്ടർ മുന്നറിയിപ്പ് നൽകുന്നത്.
ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ ഇതിനോടകം ഏറ്റവും വ്യാപകമായ വകഭേദമായി. ജനുവരിയോടെ ഫ്രാൻസിലും ഏറ്റവും കൂടുതൽ കോവിഡ് പരത്തുന്ന വകഭേദമായി ഒമിക്രോൺ മാറുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.