
Also Read:
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ജയന്തി ദുബായിലെ ഒരു സ്ഥാപനത്തില്‍ രാഗേഷിനൊപ്പം ജോലി ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു ദുബായില്‍ താമസം. കഴിഞ്ഞ ജൂലൈയില്‍ സഹോദരിയുടെ വിവാഹത്തിന് നാട്ടിലെത്തിയ രാഗേഷ് മൂന്ന് മാസം മുമ്പാണ് വിവാഹിതനായതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ജയന്തി ചെന്നൈയില്‍ തിരികെയെത്തി. വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ എത്താനായി രാഗേഷ് ജയന്തിയ്ക്ക് സന്ദേശം അയച്ചിരുന്നു. രാവിലെ രണ്ടുപേരും അപ്പാര്‍ട്‌മെന്റില്‍ കണ്ടുമുട്ടിയപ്പോള്‍ തന്നെ വിവാഹം ചെയ്യണമെന്ന് ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിക്കുകയും പിന്നാലെ വഴക്കിലേക്ക് നയിക്കുകയും ചെയ്തു.
Also Read:
ഇതിനിടെ ജയന്തി രാഗേഷിന്റെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പോലീസ് പറഞ്ഞു. പിന്നാലെ ജയന്തി വിഷം കഴിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. രാഗേഷ് തന്നില്‍ നിന്ന് 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പോലീസിന് പരാതി നല്‍കി.















