Also Read :
സന്ദര്‍ശനത്തില്‍ കോട്ടത്തറ ആശുപത്രിയെ കുറിച്ചുയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും അധികൃതരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചിരുന്നു. തന്നെ ഇല്ലാത്ത യോഗത്തിലേക്കാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. തന്നെ മാറ്റിനിര്‍ത്തി മുന്നോട്ട് പോകാനാണ് താത്പര്യമെങ്കിൽ സന്തോഷമുള്ളുവെന്നും പ്രഭുദാസ് ആരോപിച്ചു.
സൂപ്രണ്ടിനെ ഒഴിവാക്കിയതല്ലെന്നും തിരുവനന്തപുരത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ യോഗം നേരത്തെ നിശ്ചയിച്ചതാണെന്നും തന്റെ സന്ദർശനം പെട്ടെന്ന് ഉണ്ടായതാണെന്നും മന്ത്രി വീണ ജോർജ്ജ് ശനിയാഴ്ച അട്ടപ്പാടിയിൽ വ്യക്തമാക്കിയിരുന്നു.
Also Read :
സന്ദര്‍ശന ദിവസം ബോധപൂര്‍വ്വം മാറ്റി നിര്‍ത്തിയതിന് പിന്നില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും ഡോ പ്രഭുദാസ് ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് മുമ്പെ എത്താനുള്ള തിടുക്കമാവാം ആരോഗ്യ മന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു.
കോട്ടത്തറ ആശുപത്രി സന്ദര്‍ശിച്ച മന്ത്രി വികസന കാര്യത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
നവജാത ശിശുക്കള്‍ക്കായി ഐസിയു ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് വേണ്ടി പദ്ധതി തയ്യാറാക്കുമെന്നും ഊരുകള്‍ സന്ദര്‍ശിച്ച് ശേഷം വീണാ ജോര്‍ജ് പറഞ്ഞു. ഇവിടെ പീഡിയാട്രിഷ്യനെയും ഗൈനക്കോളജിസ്റ്റിനെയും നിയമിക്കും. അട്ടപ്പാടിയില്‍ ചുരമിറങ്ങാതെ തന്നെ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.
Also Read :
അതിന് പുറമെ, സ്ത്രീകള്‍, കുട്ടികള്‍, കൗമാരപ്രായക്കാര്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കുമെന്നും. പ്രാദേശികമായി അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് ‘പെന്‍ട്രിക കൂട്ട’ എന്ന കൂട്ടായ്മ ഉണ്ടാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു
ഉത്തരവാദിത്ത സാമൂഹിക ഇടപെടലിന് ഈ കൂട്ടായ്മ സഹായിക്കും. അവരുടെ ഭാഷയില്‍ ബോധവത്ക്കരണം ശക്തമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.