Also Read:
പ്ലസ് വൺ സീറ്റുകൾ കുറവുള്ള താലൂക്കുകളുടെ എണ്ണം മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റുകൾ കുറവുള്ളത്. 21 താലൂക്കുകളിൽ നൽകേണ്ട ആകെ ബാച്ചുകളുടെ എണ്ണം 72 ആണ്. ഒരു സയൻസ് ബാച്ചും 61 ഹ്യുമാനീറ്റീസ് ബാച്ചും 10 കൊമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Also Read:
അതേസമയം സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ കണക്ക് മന്ത്രി പുറത്തുവിട്ടു. വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതിൽ 1495 പേർ അധ്യാപകരും 212 പേർ അനധ്യാപകരുമാണ്. എൽപി/ യുപി/ ഹൈസ്കൂൾ വിഭാഗത്തിൽ 1066 അധ്യാപകരും 189 അനദ്ധ്യാപകരും വാക്സിൻ എടുത്തിട്ടില്ല. ഹയർസെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിൻ എടുക്കേണ്ടതുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 229 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ല.
കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ് ഓഫീസ് ജീവനക്കാർക്കും ആഴ്ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സിൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.