കൊച്ചി
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ആളുകളെ കൊല്ലുന്നത് സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ലെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ.
ഇത് മനുഷ്യത്വത്തിനുതന്നെ എതിരാണ്. തിരുവല്ലയിൽ സിപിഐ എം ലോക്കൽ സെക്രട്ടറിയെ ആർഎസ്എസ് പ്രവർത്തകർ കുത്തിക്കൊന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും സ്വാഭാവികമാണ്. അക്കാര്യങ്ങളിൽ ചർച്ചയാണ് ആവശ്യം. അല്ലാതെ എതിരാളിയെ വകവരുത്തുകയല്ല വേണ്ടത്. ജനാധിപത്യ സംവിധാനത്തിൽ ഒട്ടും അനുയോജ്യമായ രീതിയല്ല ഇത്. ഇത്തരം സംഭവങ്ങളിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നതായും- ഗവർണർ പറഞ്ഞു.