ലണ്ടൻ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലക ചുമതലസ്ഥാനം മൈക്കേൽ കാരിക്ക് ഒഴിഞ്ഞു. റാൾഫ് റാങ്ക്നിക് ചുമതലയേൽക്കുന്നതോടെയാണ് മുൻ യുണൈറ്റഡ് താരംകൂടിയായ കാരിക്ക് പടിയിറങ്ങിയത്. യുണൈറ്റഡുമായുള്ള 15 വർഷത്തെ ബന്ധമുണ്ട് നാൽപ്പതുകാരന്. 2006ൽ കളിക്കാരനായെത്തി. 2018ൽ കളിമതിയാക്കിയശേഷം പരിശീലകസംഘത്തിൽ ചേർന്നു. ഹൊസെ മൊറീന്യോക്കും ഒലേ ഗുണ്ണാർ സോർചെയറിനും കീഴിൽ സഹപരിശീലകനായിരുന്നു. സോൾചെയറിനെ പുറത്താക്കിയതിനുപിന്നാലെയാണ് താൽക്കാലിക പരിശീലകനാക്കിയത്.