കണ്ണൂര്‍> തലശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ആര്‍എസ്എസ് – ബിജെപി പ്രകടനം. ബിജെപി ജില്ലാ അധ്യക്ഷന്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് നൂറിലധികം പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് മാര്‍ച്ച നടത്തിയത്. വാടിക്കല്‍ ജങ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം പൊലീസ് തടഞ്ഞു.
വര്‍ഗീയ കലാപം ആഹ്വാനം ചെയ്ത് ബിജെപി തലശേരിയില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ന് വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്.