ജന്മനാ സ്പൈന ബിഫിഡ എന്ന അസുഖമുള്ള വ്യക്തിയാണ് ഇപ്പോൾ 20 വയസ്സ് പ്രായമുള്ള എവി. നട്ടെല്ലും സുഷുമ്നാ നാഡിയും ശരിയായി രൂപപ്പെടാതെ വരുമ്പോഴാണ് ഈ അപൂർവ അവസ്ഥാണ് സ്പൈന ബിഫിഡ. ഇത് സ്ഥിരമായ വൈകല്യത്തിലേക്ക് നയിക്കുന്നു. ഇത് തന്നെയാണ് എവിയുടെ ജീവിതത്തിലും സംഭവിച്ചത്. കഴിഞ്ഞ 20 വർഷമായി നിരവധി ട്യൂബുകളുമായാണ് എവിയുടെ ജീവിതം.
എവിയുടെ ചലനശേഷിയും വളരെ പരിമിതമാണ്. പ്രായം കൂടുംതോറും എവി ഇനി കൂടുതൽ വീൽചെയറിനെ ആശ്രയിക്കേണ്ടി വരും. കുടൽ, മൂത്രാശയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. ഈ പ്രശ്നങ്ങൾ തനിക്കുണ്ടായത്ത് താൻ ജനിച്ചതുകൊണ്ടാണ് എന്നും അതിനു കരണക്കാരനായത് ഡോക്ടർ ആണ് എന്നും ആരോപിച്ചാണ് എവി കേസ് കൊടുത്തത്. ഗർഭിണിയാകുന്നതിന് മുമ്പ് സുപ്രധാനമായ സപ്ലിമെന്റുകൾ കഴിക്കാൻ അമ്മയെ ഉപദേശിക്കുന്നതിൽ ഡോക്ടർ ഫിലിപ്പ് മിച്ചൽ പരാജയപ്പെട്ടുവെന്നാണ് വാദം.
കുഞ്ഞിനെ ബാധിക്കുന്ന സ്പൈന ബൈഫിഡയുടെ അപകടസാധ്യത കുറയ്ക്കാൻ ഫോളിക് ആസിഡ് കഴിക്കണമെന്ന് ഡോക്ടർ അമ്മയോട് പറഞ്ഞിരുന്നെങ്കിൽ, ഒരുപക്ഷെ തന്റെ അമ്മ ആ മരുന്ന് കഴിക്കുകയോ ഗർഭിണിയാകുന്നത് മാറ്റിവെക്കുമായിരുന്നുവെന്ന് എവി വാദിച്ചു. ലണ്ടൻ ഹൈക്കോടതിയിൽ ജഡ്ജി റോസലിൻഡ് കോ ക്യുസി എവിയുടെ വാദം ന്യായം എന്ന് കണ്ടെത്തി. എവിയുടെ അമ്മയ്ക്ക് “ശരിയായ ഉപദേശം നൽകിയിരുന്നെങ്കിൽ, അവൾ ഗർഭധാരണത്തിനുള്ള ശ്രമങ്ങൾ വൈകിപ്പിക്കുമായിരുന്നു” എന്ന് ജഡ്ജി വിധിച്ചു.
കൃത്യമായ തുക കണക്കാക്കിയിട്ടില്ല എങ്കിലും നഷ്ടപരിഹാരമായി “വലിയ” സംഖ്യയാണ് എവിയ്ക്ക് ലഭിക്കുക എന്നാണ് വിവരം.