തിരുവനന്തപുരം: തിരുവല്ലയിലെ സി.പി.എം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ എ.വിജയരാഘവനും സി.പി.എം നേതൃത്വവും മാപ്പു പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർ.എസ്.എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സി.പി.എം സെക്രട്ടറിക്കെതിരേ നടപടിയെടുക്കണം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സി.പി.എം നേതാക്കൾ ആർ.എസ്.എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
തുടർച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്ന് അടിവരയിടുന്നതായും വാർത്താക്കുറിപ്പിൽ സുരേന്ദ്രൻ ആരോപിച്ചു.
Content Highlights: Sandeep Kumar murder