ന്യുഡൽഹി: മുല്ലപെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യാൻ പദ്ധതിയില്ലെന്ന് ജലശക്തി മന്ത്രാലയം. അണക്കെട്ട് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നെന്നും സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ഹൈബി ഈഡൻ എംപിയുടെയും ആന്റോ അന്റണി എംപിയുടെയും ചോദ്യത്തിലായിരുന്നു പാർലമെന്റിൽ സഹമന്ത്രി ബിശ്വേശ്വർ ടുഡുവിന്റെ മറുപടി. അണക്കെട്ട് ശക്തിപ്പെടുത്തുന്ന നടപടികൾ തമിഴ്നാട് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട തമിഴ്നാടിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലെ യുഡിഎഫ്എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു. അണക്കെട്ട് തുറന്നുവിട്ട നടപടി പാർലമെന്റിനുള്ളിലും എംപിമാർ ഉന്നയിച്ചു. തമിഴ്നാടിന്റെ നടപടി മനുഷ്യജീവനോടുള്ള വെല്ലുവിളിയെന്ന് രാജ്യസഭാ എംപി ജോസ് കെ.മാണിയും പ്രതികരിച്ചു.
Content Highlights:centre will not decommision mullaperiyar says minister