ഭീഷണി മുഴക്കിയ ബിജെപിക്കാർ തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ഓർക്കണം. അത് ബിജെപി രൂപപ്പെടുന്നതിന് മുൻപുള്ളതാണെന്ന് ജയരാജൻ പറഞ്ഞു. അവരുടെ ആത്മീയ ആചര്യന്മാരായ ആർഎസ്സഎസ്സ് നടത്തിയ 1971 ലെ തലശ്ശേരി വർഗീയ കലാപമായിരുന്നു അത്. അതിന്‍റെ ഭാഗമായി അന്ന് മുസ്ലിം പള്ളികൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമമുണ്ടായി. ചിലയിടത്ത് മുസ്ലിം വർഗീയ വാദികളും കടകൾക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഐഎമ്മിന്‍റെ കരുത്ത് ആർഎസ്എസ്സുകാർക്ക് ബോധ്യമായത്.
Also Read :
മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് തടയിടാൻ സിപിഐ എം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാർദ്ദം പുനർസ്ഥാപിക്കാൻ പ്രവർത്തകർ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉൾക്കൊണ്ടായിരുന്നു ആ പ്രവർത്തനമെന്നും ജയരാജൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരും സിപിഐഎമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല. അത് ബിജെപിക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ ആർഎസ്എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഎമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം. പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുത്തത്. ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിതെന്നും ജയരാജൻ പറഞ്ഞു.
Also Read :
അതേസമയം ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിക്കിടെ ബിജെപി പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകി. പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുനാണ് പരാതി നൽകിയത്.