Also Read :
സ്വാഭാവികമായും ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ദൗത്യം. അത് സംരക്ഷിക്കപ്പെടുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പക്ഷെ രാത്രി കാലങ്ങളിൽ മുന്നറിയിപ്പുകളില്ലാതെ വെള്ളം തുറന്നുവിടുന്നത് ഒരു കാരണവശാലും ജനഹിതത്തിന് യോജിച്ചതല്ലെന്നു മാത്രമല്ല ഒരു സര്‍ക്കാരിൽ നിന്നും ഇത് പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നും തമിഴ്നാടിനെ കുറ്റപ്പെടുത്തി അദ്ദേഹം വ്യക്തമാക്കി.
Also Read :
ഇന്നലെ രാവിലെ രണ്ട് മണിക്ക് നാല് ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ വച്ച് ഉയര്‍ത്തി 45,000 ലിറ്ററിലധികം വെള്ളം തുറന്ന് വിട്ടത്. പിന്നീട്, 2.30നും ഒന്നു മുതൽ എട്ടു വരെ ഷട്ടറുകള്‍ 60 സെന്റീമിറ്റര്‍ ഉയര്‍ത്തി. ഏകദേശം 6,400 ഘനയടി വെള്ളം തുറന്നുവിട്ടു. ഈ രണ്ട് സമയത്തും മുന്നറിയിപ്പ് നൽകുന്നതിൽ തമിഴ്നാട് വീഴ്ച വരുത്തിയതായി അദ്ദേഹം ആരോപിച്ചു. ആദ്യത്തെ വട്ടം മുന്നറിയിപ്പ് നൽകിയില്ല. രണ്ടാമത്തേത് 2.44നാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. പിന്നീട്, 3.30ന് വീണ്ടും ഒന്ന് മുതൽ 10 ഷട്ടറുകള്‍ 60 സെന്റീമീറ്ററുകള്‍ ഉയര്‍ത്തി 8,017 ഘനയടി ജലമാണ് ഒഴുക്കിയത്. അര്‍ധരാത്രി പത്തു ഷട്ടറുകള്‍ തുറന്നതില്‍ ഒന്‍പതും ഏഴു മണിയോടെ അടച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്നാടിന്റെ നടപടി ഗൗരവകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കും. സുപ്രീം കോടതിയെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read :
തമിഴ്‌നാട് റൂള്‍ കര്‍വ് പാലിക്കുന്നില്ലെന്നത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഡാം തുറന്നതിനുള്ള തെളിവുകള്‍ കോടതിയില്‍ നല്‍കും. മേല്‍നോട്ട സമിതി വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും പറഞ്ഞു.