Also Read :
ബുധനാഴ്ച വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്. ഡയറക്ടർ ബോര്‍ഡ് തെരഞ്ഞെടുപ്പ് നടക്കാനിരുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള മമ്പറം ദിവാകരന്റെ മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ തിരിച്ചറിയൽ കാര്‍ഡ് വാങ്ങാന്‍ എത്തിയ അഞ്ച് പേരാണ് ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അക്രമികള്‍ കോൺഗ്രസ് പ്രവര്‍ത്തകരാണോ എന്നത് അന്വേഷണത്തിന് ശേഷമേ പറയാൻ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ചയാണ് അച്ചടക്ക ലംഘനത്തിന്റെ പേരിൽ മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെത്തുടർന്നാണ് നടപടി. കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
തുടര്‍ച്ചയായി കെ പി സി സി അധ്യക്ഷൻ കെ സുധാകരനുമായി നിരന്തരം മമ്പറം തര്‍ക്കത്തിൽ ഏര്‍പ്പെട്ടിരുന്നു. പുറത്താക്കിയതിന് പിന്നാലെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി അദ്ദേഹം രംഗത്തുവന്നിരുന്നു.
Also Read :
കണ്ണൂരിൽ ഡസൺ കണക്കിന് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതല കെ സുധാകരനുണ്ട്. എന്നാൽ ഏത് രക്തസാക്ഷി കുടുംബത്തെയാണ് സുധാകരൻ സഹായിച്ചിട്ടുള്ളതെന്ന് ദിവാകരൻ ചോദിച്ചു.
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ ഭരണഘടനയിൽ എവിടെയാണ് കേഡര്‍ പാര്‍ട്ടി? എവിടെയാണ് സെമി കേഡര്‍? കോൺഗ്രസിൽ ആളുകൾ വരികയും പോകുകയും ചെയ്യും. വിശാലമായ ജനാധിപത്യ പാര്‍ട്ടിയാണെന്നും നേരത്തെ ദിവാകരൻ പറഞ്ഞിരുന്നു. ജനാധിപത്യ വിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് മൂന്നാം ഗ്രൂപ്പ് ഭരണം പിടിച്ചത് എന്നും അദ്ദേഹം ടെലിവിഷൻ ചാനൽ ചര്‍ച്ചയിൽ പങ്കെടുത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.