ഭുവനേശ്വർ
ജൂനിയർ ഹോക്കി ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിൽ കടന്നു. ക്വാർട്ടറിൽ ബൽജിയത്തെ ഒരു ഗോളിന് കീഴടക്കി. ഷർദാനന്ദ് തിവാരിയാണ് ഗോളടിച്ചത്. നാളെ സെമിയിൽ ജർമനിയാണ് എതിരാളി. അർജന്റീനയും ഫ്രാൻസും തമ്മിലാണ് രണ്ടാംസെമി. ബൽജിയത്തെ തോൽപ്പിച്ചാണ് ഇന്ത്യ 2016ൽ ജേതാക്കളായത്.















