ദോഹ
ഫിഫ അറബ് കപ്പിൽ ആതിഥേയരായ ഖത്തറിന് ജയത്തുടക്കം. ആദ്യ കളിയിൽ ബഹ്റൈനെ ഒരു ഗോളിന് തോൽപ്പിച്ചു. ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരവേദിയായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലായിരുന്നു മത്സരം. അൽബെയ്തിന്റെയും റാസ് അബൂഅബൗദിലെ സ്റ്റേഡിയം 974ന്റേയും ഉദ്ഘാടനം ഇതോടൊപ്പം നടന്നു.















