കോഴിക്കോട് > വഖഫ് വിഷയത്തിൽ മുസ്ലിംലീഗ് നേതൃത്വത്തിൽ പള്ളികളിൽ നടത്തുന്ന സമരത്തെ വിമർശിച്ച് സമസ്ത യുവജന നേതാവ്. സമസ്തയുടെ യുവജന സംഘടന എസ്വൈഎസിന്റെ സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലീഗ് നീക്കത്തെ വിമർശിച്ചത്. അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കട്ടെയെന്ന് മുസ്തഫ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മുസ്ലിം സാമുദായിക വിഷയങ്ങൾ രാഷ്ട്രീയ വിഷയങ്ങൾ ആക്കാനാഗ്രഹിക്കുന്നവർക്ക് വളംവെച്ചുകൊടുക്കുന്നത് ആത്മഹത്യാപരമാണ്. സാമുദായിക വിഷയങ്ങൾ സാമുദായികമായി തന്നെ കൈകാര്യം ചെയ്യപ്പെടട്ടെ. സമുദായത്തിന് ഭീമൻ നഷ്ടം ഉണ്ടാക്കിയ സംവരണമടക്കമുള്ള വിഷയങ്ങൾ ലക്ഷ്യം കാണാതെപൊയത് ഇക്കാരണത്താലാണ്. വഖഫ് വിഷയത്തിലെങ്കിലും അബദ്ധം ആവർത്തിക്കാതിരിക്കട്ടെയെന്ന് ലീഗിന്റെ പേര് പരാമർശിക്കാതെ മുസ്തഫ കുറിപ്പിൽ സൂചിപ്പിച്ചു.