കൊച്ചി: ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തിയിൽ തീപിടിത്തം. ആന്ത്രോത്ത് ദ്വീപിന് സമീപത്താണ് തീപിടിത്തമുണ്ടായത്. 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്. തീപിടിത്തതിൽ ആളപായമില്ല.
കവരത്തിയിൽ നിന്ന് ആന്ത്രോത്തിലേക്ക് പോകുംവഴി എഞ്ചിനിൽ തീപിടിക്കുകയായിരുന്നു. കപ്പലിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. രക്ഷാപ്രവർത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറലും ചരക്ക് കപ്പലായ സാഗർ യുവരാജും കോസ്റ്റ് ഗാർഡിന്റെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. നിലവിൽ അപകടനില നിയന്ത്രണ വിധേയമായതായി തുറമുഖ വകുപ്പ് വ്യക്തമാക്കി.
മുൻകരുതലിന്റെ ഭാഗമായി കപ്പലിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് കപ്പലിനെ കെട്ടിവലിച്ച് ആന്ത്രോത്ത് ദ്വീപിലെക്കെത്തിക്കും. തുടർന്ന് കൊച്ചി തുറമുഖത്തെക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടരുമെന്നും ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു.
Content Highlights: Ship stranded in high seas off Lakshadweep coast due to engine fire, passengers safe