കോഴിക്കോട് > വഖഫ് ബോർഡ് വിഷയമുയർത്തി വെള്ളിയാഴ്ച പള്ളികൾ സമര വേദിയാക്കാനുള്ള മുസ്ലിം ലീഗ് നീക്കം മത വിശ്വാസികൾ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു. മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്ന നിലപാടിൽ നിന്ന് ലീഗ് പിന്തിരിയണം. വിവിധ കക്ഷി രാഷട്രീയക്കാരും നിലപാടുകളുള്ളവരും സമ്മേളിക്കുന്ന പൊതുയിടത്തെ രാഷ്ട്രീയ ലക്ഷ്യത്തിനുള്ള കേന്ദ്രമാക്കരുതെന്നും വഹാബ് ആവശ്യപ്പെട്ടു.