നമ്പർ പ്ലെയ്റ്റിൽ SEX എന്ന എഴുത്ത് വരുന്നു എന്നതാണ് ശ്രദ്ധ നേടുന്നത്. ഡൽഹിയിൽ വാഹനങ്ങൾക്ക് നമ്പർ നൽകുന്നതിൽ ചെറിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് DL 3S AB 1234 എന്ന നമ്പർ പ്ലെയ്‌റ്റെടുക്കാം. DL 3 എന്നത് ദക്ഷിണ ഡൽഹി ആർടിഒയെ സൂചിപ്പിക്കുന്നു. പിന്നീട ഡൽഹിയിൽ വാഹനങ്ങൾക്ക് S അല്ലെങ്കിൽ C എന്ന വൽക്കഷണമുണ്ട്. S എന്നാൽ സ്കൂട്ടർ (ഇരുചക്ര വാഹനങ്ങൾ), C എന്നാൽ കാർ. പിന്നീടുള്ള AB നമ്മുടെ നാട്ടിലുള്ളതുപോലെ സീരീസും 1234 വാഹനത്തിന്റെ നമ്പറും.
ദക്ഷിണ ഡൽഹിയിൽ ഇപ്പോൾ EX എന്ന സിരീസിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. അതാണ് പ്രശ്നമുണ്ടാക്കുന്നതും. ഒരാൾ ഇപ്പോൾ തന്റെ പുതിയ ഇരുചക്ര വാഹനം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചാൽ DL 3S EX പിന്നെ വാഹനത്തിന്റെ നമ്പർ എന്നാവും വരിക. നമ്പർപ്ലെയ്റ്റിൽ ഇവ അടുത്തടുത്തായി ക്രമീകരിക്കുമ്പോൾ SEX എന്ന് ഒരു ഭാഗം വരും. ഇതാണോ ഇത്ര വലിയ കാര്യം എന്ന് കരുതി നിസ്സാരവത്കരിക്കല്ലേ?
നമ്പർ പ്ലെയിറ്റിലെ SEX മൂലമുള്ള കളിയാക്കൽ മൂലം ഒരു പെൺകുട്ടി ഇക്കഴിഞ്ഞ ദീപാവലിക്ക് അച്ഛൻ സമ്മാനമായി വാങ്ങി തന്ന സ്കൂട്ടർ ഉപയോഗിക്കാൻ പറ്റാതിരിക്കുകയാണ്. ഫാഷൻ ഡിസൈനിങ് വിദ്യാത്ഥിയായ യുവതി ജനക്പുരിയിൽ നിന്നും നോയിഡയിലേക്ക് ഡൽഹി മെട്രോയിലാണ് സഞ്ചരിച്ചിരുന്നത് എന്ന് ഡെയിലിഓ റിപ്പോർട്ട് ചെയുന്നു. തിരക്ക് വർദ്ധിച്ചപ്പോഴാണ് അച്ഛൻ യുവതിയ്ക്ക് സ്കൂട്ടർ സമ്മാനമായി നൽകിയത്. എന്നാൽ ‘നാണമില്ലേ’ എന്ന കളിയാക്കൽ അസഹായമായതോടെ സ്കൂട്ടർ ഓടിക്കുന്നത് നിർത്തിവച്ചിരിക്കയാണ് യുവതിയുടെ കുടുംബം.
വാഹനത്തിന്റെ നമ്പർ മാറ്റിതരണം എന്ന ആവശ്യവുമായി യുവതിയുടെ കുടുംബം ആർടിഓയെ സമീപിച്ചു എങ്കിലും “ഒരു വാഹനത്തിന് അനുവദിച്ച നമ്പർ മാറ്റാൻ തങ്ങൾക്ക് അധികാരമില്ല” എന്ന് ആർടിഓ ഉദ്യോഗസ്ഥർ വ്യക്തമാക്കി.