Also Read :
20 വര്‍ഷത്തെ തടവിൽ നിന്നും 10 വര്‍ഷത്തെ തടവാക്കി ഇളവ് ചെയ്യുകയായിരുന്നു. അതിന് പുറമെ, 10 ലക്ഷം രൂപ പിഴയിൽ നിന്നും ഒരു ലക്ഷമാക്കി കുറച്ചിട്ടുണ്ട്. അതേസമയം, പോക്സോ കേസും ബലാത്സംഗ കേസും നിലനിൽക്കുമെന്ന് കോടതി.
സ്ഥാപന അധികാരികളുടെ പദവി ദുരുപയോഗം ചെയ്തു പെൺകുട്ടിയെ പീഡപ്പിച്ചു എന്ന വകുപ്പ് ഒഴിവാക്കിയതോടെയാണ് പത്ത് വര്‍ഷത്തെ തടവുശിക്ഷ ഒഴിവാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ റോബിൻ സമര്‍പ്പിച്ച ഹർജിപരിഗണിച്ചാണ് ജസ്റ്റിസ് നാരായണ പിഷാരടി അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
Also Read :
2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന പള്ളിമേടയിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
വൈദികനായിരിക്കെ കൊട്ടിയൂരിൽ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് തലശ്ശേരി പോക്സോ കോടതി തടവ് ശിക്ഷയാണ് ആദ്യം വിധിച്ചത്. കേസിൽ ഇരയെ വിവാഹം കഴിക്കാമെന്ന് പ്രതിയായ മുൻ വൈദികൻ വാദിച്ചിരുന്നു. പിന്നീട്, ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസിൽ ഡിഎൻഎ പരിശോധന അടക്കം നടത്തിയാണ് കുറ്റം തെളിയിച്ചത്.
Also Read :
അതിനിടെ ഇരയുടെ പെൺകുട്ടിയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം പിതാവിൽ ചുമത്തി കേസ് ഒതുക്കി തീര്‍ക്കാൻ വരെ ശ്രമം നടന്നിരുന്നു.