ഡിസംബർ രണ്ടാം തീയതിവരെയാണ് സൈജുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സൈജു ദുരുദ്ദേശത്തോടെയാണ് മോഡലുകളെ പിന്തുടർന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് വിശദമായി ചോദ്യം ചെയ്യണമെന്ന് കാട്ടി പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്.
Also Read :
നേരത്തെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു സൈജുവിനെ വിട്ടത്. ഈ ദിവസത്തെ തെളിവെടുപ്പിലാണ് ലഹരി ഉപയോഗവും മറ്റുമായി ബന്ധപ്പെട്ട് വിവരങ്ങൾ പോലീസിന് ലഭിച്ചത്. പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തതടക്കമുള്ള വിവരങ്ങള്‍ ഫോണില്‍നിന്ന് ലഭിച്ചിരുന്നു. ചൂഷണത്തിനിരയായ പെൺകുട്ടികൾ പരാതിപ്പെട്ടാൽ കൂടുതൽ കേസുകൾ സൈജുവിനെതിരെ രജിസ്റ്റർ ചെയ്യാനാണ് പോലീസ് നീക്കം.
നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടത്ത് നടന്ന വാഹനാപകടത്തിലാണ് മുൻ മിസ് കേരള വിജയി , റണ്ണറപ്പ് അൻജൻ ഷാജൻ, സുഹൃത്ത് ആഷിഖ് എന്നിവർ മരിച്ചത്. കാറോടിച്ചിരുന്ന അബ്ദുറഹ്മാൻ മദ്യപിച്ചിരുന്നെന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തങ്ങളുടെ വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നെന്ന ഇയാളുടെ മൊഴിയാണ് അന്വേഷണം സൈജുവിലേക്ക് എത്തിച്ചത്.
Also Read :
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് താന്‍ മോഡലുകളെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അപകടം പോലീസിനെ അറിയിച്ചത് താനാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സൈജുവിനെ കേസില്‍ പ്രതിചേര്‍ത്തിരുന്നില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് ഇയാളും പ്രതിപ്പട്ടികയിലാകുന്നത്.