റോബോട്ടുകളുടെ ഒരു പുതിയ നിര അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഈ ടെക് കമ്പനി, തങ്ങളുടെ സൃഷ്ടികൾക്ക് മനുഷ്യരെപ്പോലെയുള്ള മുഖം വേണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട്, പുതിയ ബാച്ച് യന്ത്രമനുഷ്യന് യഥാർത്ഥ മനുഷ്യന്റെ മുഖസവിശേഷതകൾ നൽകുന്നതിന് കമ്പനി ഇപ്പോൾ മനുഷ്യരെ തിരയുകയാണ്. മുഖത്തിന്റെ അവകാശം കൈമാറാൻ സമ്മതം മൂളുന്ന വ്യക്തിക്ക് 1,50,000 പൗണ്ട് നൽകുമെന്ന് പ്രമോബോട്ട് പറഞ്ഞു. ദയയും സൗഹൃദവുമുള്ള ഒരാളെയാണ് തങ്ങൾ തിരയുന്നതെന്ന് കമ്പനി കൂട്ടിച്ചേർത്തു.
എല്ലാ വംശങ്ങളിലും ലിംഗഭേദങ്ങളിലും നിന്നുള്ള അപേക്ഷകൾ തങ്ങൾ സ്വീയകരിക്കും എന്ന് കമ്പനി അറിയിച്ചു. അപേക്ഷിക്കുന്ന് വ്യക്തിയ്ക്ക് 25 വയസ്സിന് മുകളിലായിരിക്കണം പ്രായം എന്നതാണ് ഏക വ്യവസ്ഥ. “ഞങ്ങളുടെ പുതിയ ക്ലയന്റുകൾ ഒരു വലിയ തോതിലുള്ള പ്രോജക്റ്റ് ലോഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്നു. ഇതിനായി, നിയമപരമായ കാലതാമസം ഒഴിവാക്കാൻ അവർ ഒരു പുതിയ റോബോട്ട് രൂപത്തിന് ലൈസൻസ് നൽകേണ്ടതുണ്ട്,” കമ്പനി കൂട്ടിച്ചേർത്തു.
മുഖം കൊടുത്താൽ എന്ത് സംഭവിക്കും?
തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ മുഖം ആദ്യഘട്ടത്തിൽ ബാഹ്യ സവിശേഷതകൾക്കായി അവരുടെ മുഖത്തിന്റെയും ശരീരത്തിന്റെയും 3D മോഡൽ എടുക്കും. അത് ചെയ്തുകഴിഞ്ഞാൽ, ശബ്ദം പകർത്താൻ അവർക്ക് ‘കുറഞ്ഞത് 100 മണിക്കൂർ സംഭാഷണ സാമഗ്രികളുമായി സംവദിക്കണം. അവസാനമായി, അപേക്ഷകൻ ‘നിങ്ങളുടെ രൂപഭാവം പരിധിയില്ലാത്ത കാലയളവിലേക്ക് ഉപയോഗിക്കാൻ’ അനുവദിക്കുന്ന ഒരു ‘ലൈസൻസ് കരാർ’ ഒപ്പിടേണ്ടിവരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അപേക്ഷകൻ തന്റെ മുഖത്തിന്റെ ഡിജിറ്റൽ അല്ലെങ്കിൽ പ്രിന്റ് ഉപയോഗം പരിധിയില്ലാത്ത കാലയളവിലേക്ക് വിൽക്കേണ്ടിവരും.