Also Read :
പാടത്ത് പന്നിയെ ഓടിക്കാൻ പോയപ്പോള്‍ മറ്റാരോ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെ ഉദ്ധരിച്ച് മാതൃഭൂമിയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജയന്റെ കഴുത്തിലാണ് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കമ്പളക്കാടിനടുത്ത് വണ്ടിയാമ്പറ്റയിലെ നെൽപ്പാടത്തേക്ക് രാത്രിയോടെ നാലംഗ സംഘമാണ് എത്തിയത്. നെല്ല് കതിരായിരിക്കുന്ന സമയമായതിനാല്‍ കാട്ടുപന്നിയെ ഓടിക്കുന്നതിനാണ് തങ്ങള്‍ ഇങ്ങോട്ടേക്കെത്തിയതെന്നാണ് സംഘത്തിലെ രണ്ടുപേര്‍ പറയുന്നത്. സംഘത്തിലെ ഒരാളുടേതാണ് ഇവിടെയുള്ള കൃഷിയെന്നും ചോദ്യംചെയ്യലില്‍ ഇവർ പോലീസിനോട് വ്യക്തമാക്കി.
Also Read :
അതേസമയം, നാട്ടുകാര്‍ ഇവര്‍ക്കെതിരേയും ആരോപണം ഉന്നയിക്കുന്നുണ്ട്. വേട്ടയ്ക്കെത്തിയ സംഘമാണ് ഇവരെന്നാണ് നാട്ടുകാരിൽ ചിലരുടെ ആരോപണം. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തില്‍ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം, കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സംസ്ഥാന വനം പരിസ്ഥിതി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
കാട്ടു പന്നികൾ ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യ സംഭവമായതോടെ ക്ഷുദ്ര ജീവിയാക്കണമെന്ന ആവശ്യവുമായി കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാൻ കഴിയും.
Also Read :
വനം വകുപ്പ് ഉദ്യോഗസ്ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് ഇപ്പോൾ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ നിയമപരമായി അവകാശം ഉള്ളത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് .