തിരുവനന്തപുരം> ഒമിക്രോണില്‍ ആശങ്കപ്പെടേണ്ട സാദചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ഒമിക്രോണ്‍ പോസിറ്റീവായവരെ പ്രത്യേകമായ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും വാര്‍ഡുകള്‍ തയ്യാറാക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്. ജനിതക ശ്രേണീകരണം തുടര്‍ച്ചയായി നടത്തുന്നുണ്ട്. ഇതുവരെ പുതിയ വേരിയന്റിനെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. ഹൈ റിസ്ക് രാജ്യത്ത് നിന്നും വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കും. അതില്‍ ആരെങ്കിലും പോസിറ്റീവാകുന്നുണ്ടെങ്കില്‍ അവരുടെ സാമ്പിള്‍ ജെനോമിക് സര്‍വയലന്‍സിന് കൊടുക്കും
ഹൈറിസ്ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ അഞ്ച് ശതമാനം ആളുകളെ റാന്റം ടെസ്റ്റിംഗിന് വിധേയമാക്കും. അവര്‍ സ്വയം നിരീക്ഷണത്തിലായിരിക്കണം. 14 ദിവസം ജാഗ്രത ഉണ്ടായിരിക്കണം. വിമാനത്താവളങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി