Also Read:
സമ്പാദ്യത്തെക്കുറിച്ച് ചിന്തിച്ച് ജീവിക്കാൻ മറന്നുപോയവരുണ്ട്. അത് അപകടകരമായ അവസ്ഥയാണ്. സമ്പാദ്യം എന്തിനാണെന്നു ചിന്തിക്കേണ്ട ഘട്ടമാണ്. കുട്ടികളിൽ അമിതമായ സമ്പാദ്യ ബോധം ഉണ്ടാക്കാൻ പാടില്ല. തന്റെ കൈവശമുള്ള പണം തൊട്ടടുത്തിരിക്കുന്നവനെ സഹായിക്കാനുള്ളതാകണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു.
സഹകരണ ബാങ്കുകളെ ബാങ്ക് എന്ന് വിളിക്കാൻ പാടില്ലെന്ന ആർബിഐ പരസ്യം തെറ്റിദ്ധാരണാജനകമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. സഹകരണ സംഘങ്ങൾക്കുമേൽ ആർബിഐ നിബന്ധന കർശനമാക്കുന്നതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആർബിഐക്ക് നിവേദനം നൽകും. സഹകരണ മേഖലയിലെ നിക്ഷേപകർക്ക് ഇൻഷൂറൻസ് ബാധകമായിരിക്കില്ലെന്ന ആർബിഐ പരസ്യത്തിനെതിരെയാണ് വാസവൻ രംഗത്തെത്തിയത്. കേരളം പോലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും വാസവൻ വ്യക്തമാക്കി.
സഹകരണ സംഘങ്ങൾ ബാങ്കുകൾ എന്ന പേരിൽ പ്രവർത്തിക്കാൻ പാടില്ലെന്നാണ് ആർബിഐയുടെ പുതിയ നിർദ്ദേശം. 2020 സെപ്റ്റംബറിലെ ബാങ്കിങ് നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണ സംഘങ്ങൾക്ക് ആർബിഐ മുന്നറിയിപ്പ് നൽകിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.