ലണ്ടന്‍
ഒമിക്രോണ്‍ ഭീതിയില്‍ അതിര്‍ത്തികള്‍ അടച്ച് ലോകരാജ്യങ്ങള്‍. കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി രാജ്യങ്ങള്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി.
50 ആഫ്രിക്കന്‍ രാജ്യത്തുനിന്നെത്തുന്ന വിദേശ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍ നിയന്ത്രണം കടുപ്പിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ വിവാദമായ ഫോൺ മോണിറ്ററിങ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപിച്ചുള്ള വിവാദവും ശക്തമായിട്ടുണ്ട്.
ബ്രിട്ടനിൽ വീണ്ടും മാസ്ക്
രാജ്യത്ത് പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ മാസ്കും അന്തര്‍ദേശീയ യാത്രക്കാരുടെ പരിശോധനയും കര്‍ശനമാക്കി. പത്ത് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർ രാജ്യത്തെത്തുന്നത് വിലക്കി.
അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്, ബ്രസീൽ, ക്യാനഡ, ജര്‍മനി, ഇറാൻ, പാകിസ്ഥാൻ, ശ്രീലങ്ക, ന്യൂസിലൻഡ്, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ഇന്‍ഡോനേഷ്യ, മാലദ്വീപ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി. ആഫ്രിക്കയില്‍ നിന്നെത്തുന്ന തങ്ങളുടെ പൗരന്മാര്ക്ക് സമ്പർക്ക വിലക്ക് നിര്‍ബന്ധമാക്കി.