Also Read:
കൊവിഡ് വാക്സിനേഷന് പുറമെയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയത്. കേരളത്തെ കൂടാതെ, മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നിബന്ധന ബാധകമാണ്. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമായും നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. സുധാകര്‍ കെ പ്രതികരിച്ചു. കര്‍ണാടക- കേരളം, കര്‍ണാടക- മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ തീവ്ര നിരീക്ഷണത്തിനും പരിശോധനയ്ക്കും നിര്‍ദേശമുണ്ട്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം, കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന വിദ്യാര്‍ഥികളോടും കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവരോടും നിര്‍ബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
Also Read:
16 ദിവസം മുമ്പ് കേരളത്തില്‍ നിന്ന് വന്ന വിദ്യാര്‍ഥികള്‍ക്ക് വീണ്ടും ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തണം. ഏഴ് ദിവസത്തെ ആര്‍ടി- പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം, ഹോസ്റ്റലുകളില്‍ താമസിക്കുന്ന കോളജ് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും മറ്റൊരു കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നഴ്സിംഗ് കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിശോധന വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.