പത്തനംതിട്ട: പർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തിയെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ പ്രവർത്തകനുമെതിരെ കേസ്. തിരുവല്ല കോടാലി സി സി സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകനായ നാസർ എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിപിഎമ്മിന്റെ മുൻ നേതാവാണ് പരാതിക്കാരിയായ വനിത.
കാറിൽ വിളിച്ച് കയറ്റി, ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ചെന്നും നഗ്നചിത്രം പകർത്തിയെന്നും പരാതിയിലുണ്ട്. 2021 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കേസിൽ മറ്റ് പത്ത് പ്രതികൾ കൂടിയുണ്ട്. തിരുവല്ല പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
Also Read :
ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ യുവതിയോട് പ്രതികൾ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരുവല്ല നഗരസഭയിലെ കൗൺസിലർമാരും, അഭിഭാഷകനും ഉൾപ്പെടെ പത്ത് പ്രതികൾക്കെതിരായാണ് കേസെടുത്തത്.
Also Read :
വനിതാ നേതാവിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല പോലീസ് അറിയിച്ചു.