ന്യൂഡൽഹി > 1949 നവംബർ 26ന്റെ ഓർമ്മ പുതുക്കി ഇന്ത്യ ഭരണഘടനാ ദിനം ആചരിച്ചു. “ആസാദി കാ അമൃത് മഹോത്സവി’ ന്റെ ഭാഗമായി പാർലമെൻറിന്റെ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷങ്ങൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകി. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർള, മന്ത്രിമാർ, എം.പിമാർ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ 11ന് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ഭരണഘടനയുടെ ആമുഖം വായിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിച്ചു. ആമുഖം 23 ഭാഷകളിൽ വായിക്കാൻ പാകത്തിൽ ഓൺലൈൻ വായന പോർട്ടൽ (mpa.nic.in/constitution-day) സർക്കാർ തയാറാക്കിയിട്ടുണ്ട്.