Also Read :
നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തിലധികം പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 1941 ഫെബ്രുവരി 13ന് സി ജെ ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടനിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മകനായാണ് ബിച്ചു തിരുമല ജനിച്ചത്. ബി ശിവശങ്കരൻ നായര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.
1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് കടന്നുവരുന്നത്. അതിന് ശേഷം, നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു.
Also Read :
അദ്ദേഹത്തിന്റെ സുവര്‍ണകാലഘട്ടമായി കണക്കാക്കുന്ന എഴുപതുകളിലും എൺപതുകളിലും ശ്യാം, എ ടി ഉമ്മർ, രവീന്ദ്രൻ, ജി ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് പിന്നിൽ പ്രവര്‍ത്തിച്ചു. അതിന് പുറമെ എ ആർ റഹ്മാൻ മലയാളത്തിൽ സംഗീതം ചെയ്ത യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.
സംവിധായകൻ എം കൃഷ്ണന്‍നായരുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാരംഗത്തെത്തുന്നത്. ആ സമയത്താണു സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. പക്ഷെ ആദ്യ ചിത്രമായ ഭജഗോവിന്ദം റിലീസായില്ല. പിന്നീട്, നടന് മധു നിര്‍മ്മിച്ച ‘അക്കല്ദാമ’ യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം.
1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ ‘അനുസരണയില്ലാത്ത മനസ്സിന്’ 1990ലെ വാമദേവന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന് ജൂറിയില്‍ അംഗമായിരുന്നു.
Also Read :
പിന്നണി ഗായക സുശീലാദേവിയും സംഗീത സംവിധായകന് ദര്ശന് രാമന്, വിജയകുമാര്‍ ഡോ ചന്ദ്ര, ശ്യാമ എന്നിവരാണ് സഹോദരങ്ങള്‍. പ്രസന്നയാണ് ഭാര്യ. ഏക മകന് സുമന്.