ബെർലിൻ
കോവിഡ് മരണം ഒരു ലക്ഷം കടന്ന പതിനാലാമത്തെ രാജ്യമായി ജർമനി. വേൾഡോമീറ്റർ കണക്കുപ്രകാരം വ്യാഴാഴ്ച വൈകിട്ടുവരെ 1,00,614 മരണം. ആകെ 55.80 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
2020 ജനുവരി 27നാണ് രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ ആറോടെ കോവിഡ് ബാധിതർ ഒരുലക്ഷമായി. ഒക്ടോബർ 24നാണ് മരണം 10,000 കടന്നു. മൂന്നുമാസംകൊണ്ട് മരിച്ചവരുടെ എണ്ണം 50,000 ആയി. ഏപ്രിലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നവംബറില്‍ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടന്നു.
തുടക്കത്തിൽ വാക്സിൻ നിർബന്ധമല്ലെന്നു പറഞ്ഞ സർക്കാർ വാക്സിൻ എടുക്കാത്തവർക്കെതിരെ നടപടി ശക്തമാക്കി.